Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ ഇന്ന് മുതൽ കുമരകത്ത് കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ രണ്ടു വേദികളിലായി നടക്കും . പ്രകൃതി സംരക്ഷക സാലു മറാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഇന്ന് രാവിലെ ഉത്ഘാടനം ചെയ്തു . മറാത്തി സംവിധായിക സുമിത്ര ഭാവേ ആണ് ജൂറി ചെയർമാൻ . ഇവർ തന്നെയാണ് ഫെസ്റ്റിവലിന്റെ ഉത്ഘാടനത്തിൽ മുഖ്യാഥിതിയായിരുന്നത് . കെ സുരേഷ് കുറുപ്പ് എം എൽ എ , പ്രകൃതി പുരസ്‌കാരം സാലു മറാഡ തിമ്മക്കക്ക് സമ്മാനിച്ചു . ഫെസ്റ്റിവലിൽ ഉത്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത് ഓസ്‌ട്രേലിയൻ സംവിധായകൻ ഡെമോൺ ഗേമുവിന്റെ ചിത്രം '2040 ആയിരിക്കും . ഫെസ്റ്റിവലിൽ വന്യ ജീവി ഫിലിം മേക്കറായ സുബ്ബൈയ്യ നല്ല മുത്തു , വന്യ ജീവി ഫോട്ടോഗ്രാഫറായ ഡോക്ടർ അപർണയുടെ ചിത്രങ്ങളുടെ പ്രദർശനം ഉത്ഘാടനം ചെയ്തു . സുബ്ബൈയ്യ നല്ല മുത്തുവിന്റെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. ഇന്ന് വൈകുന്നേരം ഏഴിന് കായലോരത്തെ തുറന്ന സ്‌ക്രീനിൽ ലെബനൻ സംവിധായകൻ ഖ്വാലിദ് മോനസിന്റെ ഷോട്ട് ഫിലിം ' ദ റൈഫിൾ ദ ജക്കാൾ ദ വൂൾഫ് ആൻഡ് ദ ബോയി" എന്ന ചിത്രം പ്രദർശിപ്പിക്കും. തുടർന്ന് അതിഥികൾക്കായി കലാപരിപാടികൾ വേദിയിൽ അരങ്ങേറും.

Rain International Nature Film Festival



Related items