Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ആശുപത്രിയിൽ സമയം ചിലവഴിക്കാം പുസ്തകവായനയിലൂടെ

ആശുപത്രിയിൽ സമയം ചിലവഴിക്കാം പുസ്തകവായനയിലൂടെ

കടപ്ലാമറ്റത്തെ സർക്കാർ ആശുപത്രിയിൽ ആണ് തുറന്ന വായനശാല ആരംഭിച്ചിരിക്കുന്നത്. എല്ലാ വിഭാഗത്തിലും പെട്ട നൂറ്റി അൻപതോളം പുസ്തകങ്ങൾ ഇവിടെ ശേഖരിച്ചിട്ടുണ്ട്. ചികിത്സ തേടിയെത്തുന്നവർക്കും , കൂടെ വരുന്നവർക്കും , സമയം ചില വഴിക്കാൻ ഇവിടെ നിന്ന് പുസ്തകം എടുത്തു വായിക്കാം . ടോക്കൺ നമ്പർ വിളിക്കുന്നതോടെ വായന അവസാനിക്കും. വീണ്ടും വരുകയാണെങ്കിൽ , വായിച്ചു വെച്ച പുസ്തകം തേടി പിടിച്ചു വായിക്കാം. വയല ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ അക്ഷരദീപം പദ്ധതിയിൽ ഉൾക്കൊള്ളിച്ചാണ് ആശുപത്രിയിൽ തുറന്ന പുസ്തകശാല ആരംഭിച്ചത്. വിദ്യാർത്ഥികളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇത്രയും പുസ്തകം ശേഖരിക്കാൻ കഴിഞ്ഞത്. ഇനിയും പുസ്തകങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് വിദ്യാർത്ഥികൾ .

Open Library at Kadaplamattam Government Hospital



Related items

News and Articles
News Local News