Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പച്ചവെള്ളത്തിലിട്ടാൽ മതി, അരി ചോറാവും; അപൂർവ നെല്ലിനം കേരളത്തിലും

പച്ചവെള്ളത്തിലിട്ടാൽ മതി, അരി ചോറാവും; അപൂർവ നെല്ലിനം കേരളത്തിലും

പച്ചവെള്ളത്തിലിട്ടാല്‍ അരി ചോറായിമാറുന്ന നെല്ലിനം കേരളത്തിലും വിളയിച്ച് കര്‍ഷകന്‍. ചാത്തമംഗലം വെള്ളന്നൂരിലെ കരിക്കിനാരി സുനില്‍കുമാറാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരത്തിലുള്ള അഘോനി ബോറ നെല്ല് വിജയകരമായി കൃഷിചെയ്തത്. 'റെഡി ടു ഈറ്റ് റൈസ്' എന്നാണ് അഘോനി ബോറ അറിയപ്പെടുന്നത്. മുക്കാല്‍മണിക്കൂര്‍ പച്ചവെള്ളത്തിലിട്ടാല്‍ അരി ചോറായി മാറും. ചൂടുവെള്ളത്തിലാണെങ്കില്‍ കാല്‍മണിക്കൂര്‍ മതി. അതുകൊണ്ട് യാത്രകളിലും മറ്റും വളരെ ഉപകാരപ്രദമാണ് ഈ നെല്ലിനം. ഒരു കൃഷി ഓഫീസര്‍ സാമൂഹികമാധ്യമത്തിലിട്ട പോസ്റ്റില്‍നിന്നാണ് അഘോനി ബോറയെക്കുറിച്ച് സുനില്‍ കേള്‍ക്കുന്നത്. തുടര്‍ന്ന് വിത്ത് സമ്പാദിക്കാന്‍ ശ്രമം തുടങ്ങി. അസമില്‍ ജോലിചെയ്യുന്ന ബന്ധു ഒരു വര്‍ഷംമുമ്പ് വിത്ത് അയച്ചുകൊടുത്തു. ലോക്ഡൗണില്‍ കുടുങ്ങി നാട്ടിലെത്തുമ്പോഴേക്കും കുറെ വിത്ത് നശിച്ചിരുന്നു. ബാക്കിയുള്ളത് മുളപ്പിച്ച് കൃഷിയിറക്കി. വെള്ളപ്പൊക്കത്തിലും കുറെ നശിച്ചുപോയി. അവശേഷിച്ച നെല്ലില്‍നിന്നുള്ള വിത്ത് പിന്നീട് കൃഷിക്കുപയോഗിച്ചു. (Ready to eat aghoni bora instant rice needs no cooking)



Related items