Copyright © 2026 Citymapia.com. All Rights Reserved

ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ചെറുപയർ. ചെറുപയർ ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. ചെറുപയർ മുളപ്പിച്ചും , തോരൻ വെച്ചും, പുഴുങ്ങിയും ഒക്കെ നമ്മൾ കഴിക്കാറുണ്ട്. അത് പോലെ തന്നെ ചെറുപയർ കൊണ്ട് ദോശ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം . ദോശ ഉണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ : ചെറുപയർ , ഉള്ളി , പച്ചമുളക് , മല്ലിയില , വെള്ളം , അരിപ്പൊടി , ഉപ്പ് ,എണ്ണ എന്നിവയാണ് തയ്യാറാക്കേണ്ടുന്ന വിധം : ചെറുപയർ രാത്രി മുഴുവൻ വെള്ളത്തിൽ കുതിരാൻ വെക്കുക . രാവിലെ കുതിർന്ന ചെറുപയർ അരിച്ചെടുത്തു മാറ്റി വെക്കുക. എന്നിട്ടു ഉള്ളി ചെറുതായി അരിഞ്ഞെടുക്കുക. മിക്സി ജാർ എടുത്തു അതിലേക്കു അരിഞ്ഞെടുത്ത ഉള്ളി, പച്ചമുളക്, മല്ലിയില, ചെറുപയർ എന്നിവ ഇട്ടു നന്നയി അരച്ചെടുക്കുക. അരച്ചെടുത്ത മാവു ഒരു പാത്രത്തിലേക്ക് മാറ്റി, ആവശ്യത്തിന് അരിപ്പൊടി ചേർക്കുക. അല്പം വെള്ളവും ഉപ്പും ചേർത്ത്, ദോശ ഉണ്ടാക്കാൻ പാകത്തിന് ഇളക്കി എടുക്കുക . ദോശക്കല്ലിൽ നന്നയി എണ്ണ തേച്ചതിനു ശേഷം , സാധാരണ ദോശ ചുടുന്നത് പോലെ ചുട്ടെടുക്കാം. രാവിലെ പലഹാരത്തിനോ വൈകിട്ടത്തെ ചായക്കോ ഉത്തമമാണ് ചെറുപയർ ദോശ. ചട്ട്ണിക്കൊപ്പം സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ചെറുപയർ ദോശ.
Recipe of Green Gram Dosa
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.