Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മണ്ണില്ലാതെയും പൊന്നുവിളയിക്കാം

മണ്ണില്ലാതെയും പൊന്നുവിളയിക്കാം

മണ്ണില്‍ പൊന്നുവിളയും എന്നാണല്ലോ ചൊല്ല്. എന്നാല്‍, ഒരുപിടി മണ്ണില്ലാതെയും പൊന്നുവിളയിക്കാം. നഗരങ്ങളിലും ഫ്‌ളാറ്റുകളിലും താമസിക്കുന്നവര്‍ക്ക് കൃഷിചെയ്യാന്‍ മണ്ണ് കിട്ടുകയെന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ഇനി ഗ്രാമങ്ങളിലുള്ളവര്‍ക്കാകട്ടെ, എല്ലായിപ്പോഴും വളക്കൂറുള്ള നല്ലമണ്ണ് വേണ്ടത്ര കിട്ടണമെന്നുമില്ല. ഈ സാഹചര്യങ്ങളില്‍ മണ്ണില്ലാതെ മറ്റു ചേരുവകള്‍ ഉപയോഗിച്ച് ഗ്രോബാഗുകളില്‍ സമൃദ്ധമായി പച്ചക്കറികള്‍ കൃഷിചെയ്യാം.ചെടിക്കുവേണ്ടത് 16 മൂലകങ്ങളാണ്. അവയില്‍ മൂന്നെണ്ണം (കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍) വായുവില്‍നിന്ന് കിട്ടും. ബാക്കി 13 മൂലകങ്ങള്‍ മണ്ണില്‍നിന്നാണ് കിട്ടേണ്ടത്. മണ്ണില്ലാതെയും അതിലെ മൂലകങ്ങള്‍ ചെടിക്ക് കിട്ടുന്നവിധത്തില്‍ പോട്ടിങ് മിശ്രിതം തയ്യാറാക്കുകയാണ് പ്രധാനം.( Soil-less vegetable cultivation)

ജൈവവളം (ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, കോഴിവളം എന്നിവയില്‍ ഏതെങ്കിലുമൊന്ന്), ചകിരിച്ചോറ്, കരിയില എന്നിവയാണ് പ്രധാന പോട്ടിങ് മിശ്രിതം. കരിയില ഇല്ലെങ്കില്‍ പത്രക്കടലാസുമാകാം. ചകിരിച്ചോറിനുപകരം ചകിരിച്ചോറ് കമ്പോസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. അല്പം എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കണം.രണ്ടിഞ്ച് വണ്ണമുള്ള പൈപ്പ് ഗ്രോബാഗിന്റെ മധ്യത്തില്‍ കുത്തനെ വെച്ച് അതിനുചുറ്റുമാണ് പോട്ടിങ് മിശ്രിതം നിറയ്‌ക്കേണ്ടത്.അടിഭാഗത്ത് ഒരു ലെയറായി (മൂന്ന് ഇഞ്ചെങ്കിലും കനത്തില്‍) കരിയില അല്ലെങ്കില്‍ പത്രക്കടലാസ് നിറയ്ക്കുക. അതിനുമുകളില്‍ അടുത്ത ലെയറായി ജൈവവളവും ചകിരിച്ചോറും ഉള്‍പ്പെടെയുള്ള പോട്ടിങ് മിശ്രിതം ഇടുക. കരിയിലയും മറ്റു പോട്ടിങ് മിശ്രിതവുമെല്ലാം നന്നായി അമര്‍ത്തിവേണം നിറയ്ക്കാന്‍.വീണ്ടും കരിയിലയും (അല്ലെങ്കില്‍ കടലാസും) മറ്റു പോട്ടിങ് മിശ്രിതവും എന്നനിലയില്‍ ഇടവിട്ട് നാലോ അഞ്ചോ ലെയറായി ഗ്രോബാഗ് നിറയ്ക്കുക.

ഗ്രോബാഗ് നിറച്ചശേഷം മധ്യഭാഗത്തെ പൈപ്പ് എടുത്തുമാറ്റുക. പൈപ്പെടുത്ത വിടവില്‍ ചകിരിച്ചോറും ജൈവവളവും നിറച്ച് അതിനുള്ളില്‍ തൈ നടുക. നാലോ അഞ്ചോ ദിവസം ഗ്രോബാഗ് നനച്ചശേഷം തൈ നടാം.മുകള്‍ഭാഗത്ത് കരിയിലകൊണ്ട് പുതയിടാം.മണ്ണിനെ അപേക്ഷിച്ച് ഉറപ്പ് അല്പം കുറവായതിനാല്‍ ചെടിക്ക് കമ്പുകൊണ്ട് താങ്ങ് കൊടുക്കാം.മതിയായ ജലസേചനം നല്‍കണം. തിരിനന നല്ലതാണ്. അതില്ലെങ്കില്‍ ദിവസവും രണ്ടുനേരം നനയ്ക്കുക.മണ്ണില്ലാത്തതിനാല്‍, ചെടിക്ക് ആവശ്യമായ മൂലകങ്ങളെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഗോമൂത്രം, എല്ലുപൊടി, ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് തുടങ്ങിയവയൊക്കെ നിശ്ചിതകാലയളവില്‍ നല്‍കാം. ജൈവരീതി അവലംബിക്കാത്തവര്‍ക്ക് എന്‍.പി.കെ. വളമായ 19-19-19 അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാം.

Story Highlights :- Soil-less vegetable cultivation



Related items

News and Articles
News Local News