Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ചീര എരിശ്ശേരി

ചീര എരിശ്ശേരി

ഒരുപാട് ആരോഗ്യകരമായ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ചീര . ചീര കൊണ്ട് നമ്മൾ തോരൻ ഉണ്ടാക്കാറുണ്ട് , അവിയൽ ഉണ്ടാക്കാറുണ്ട് , പരിപ്പ് ചേർത്ത് ഒഴിച്ച് കൂട്ടാൻ ഉണ്ടാക്കാറുണ്ട് , അത് പോലെ തന്നെ സ്വാദിഷ്ടമായ ഒന്നാണ് ചീര എരിശ്ശേരി . എരിശ്ശേരി തയ്യാറാക്കാൻ വേണ്ടുന്ന സാധനങ്ങൾ : ചീര അരിഞ്ഞത് , തേങ്ങ പീര , പരിപ്പ് , വറ്റൽമുളക് , പച്ചമുളക് , കറിവേപ്പില , കുരുമുളകുപൊടി , ജീരകം , മഞ്ഞൾപൊടി , എണ്ണ , കടുക് , ഉപ്പ് തയ്യാറാക്കുന്ന വിധം : പരിപ്പ് നന്നായി വേവിക്കുക , ഇതിലേക്ക് ചീര അരിഞ്ഞു വെച്ചിരിക്കുന്നത് ചേർക്കുക . ഇതിലേക്ക് മഞ്ഞൾപൊടി, കുരുമുളകുപൊടി , ഉപ്പ് എന്നിവ ചേർത്ത് നന്നായി വേവിക്കുക. ഇതിലേക്ക് ചേർക്കാൻ തേങ്ങ , ജീരകം , പച്ചമുളക് എന്നിവ അരച്ച് ചേർക്കുക. വെള്ളം ആവശ്യത്തിന് വറ്റി ഒന്ന് കുറുകി കഴിയുമ്പോൾ വാങ്ങി വെക്കുക . മറ്റൊരു പാനിൽ കടുക് പൊട്ടിച്ചു , അതിലേക്കു അല്പം തേങ്ങയും ചേർത്ത് വഴറ്റി , വാങ്ങി വെച്ചിരിക്കുന്ന കൂട്ടിലേക്ക്‌ ചേർക്കുക. സ്വാദിഷ്ടമായ ചീര എരിശ്ശേരി തയ്യാർ .



Related items

News and Articles
News Local News