Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വീട് കാൻവാസാക്കി ശ്രീനവ്യ ചിത്രമെഴുതുകയാണ്

വീട് കാൻവാസാക്കി ശ്രീനവ്യ ചിത്രമെഴുതുകയാണ്

തോട്ടക്കോണം നന്ദനത്തിലെ ചുറ്റുമതിലും ചുമരുകളും ഒരു കാൻവാസാണ്. മാനും മയിലും കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെ ഇവിടെ വർണക്കാഴ്ചയായി. അക്രിലിക് പെയിന്റിൽ ഈ കാഴ്ച വിരുന്നൊരുക്കുന്നത് ഇലവുംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.ജി.സന്തോഷ് കുമാറിന്റെയും രമ്യാ കൃഷ്ണന്റെയും മകൾ ശ്രീനവ്യയാണ്. തോട്ടക്കോണം ഗവ. എൽപിഎസിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീനവ്യ. വീടിനുള്ളിൽ കഴിയാവുന്നത്ര സ്ഥലങ്ങളിൽ ചിത്രരചന പൂർത്തിയാക്കിയ ശേഷമാണ് ഈ കൊച്ചുമിടുക്കി ചുറ്റുമതിലിൽ നോട്ടമിട്ടത്. അച്ഛൻ പച്ചക്കൊടി കാട്ടിയതോടെ മതിലിലും പടം വരച്ചു തുടങ്ങി. സമയമേറെയെടുത്താണ് ഓരോ ചിത്രങ്ങളും പൂർത്തിയാക്കുന്നത്. ലോക്ഡൗൺ നാളുകളിലാണ് ചിത്രരചനയിൽ കൂടുതൽ സമയം ചെലവഴിച്ചു തുടങ്ങിയതെന്നു സന്തോഷ് കുമാർ പറയുന്നു. ഓൺലൈൻ പഠനത്തിനിടയിൽ സമയം കണ്ടെത്തി സഹോദരി ശ്രീനന്ദയ്ക്കൊപ്പം യൂട്യൂബ് ചാനലും തുടങ്ങി. അനുജൻ ശ്രീദർശിന്റെ കുസൃതികളായിരുന്നു ആദ്യ വിഡിയോ. മാതാപിതാക്കളുടെ പിന്തുണയും കിട്ടിയതോടെ നൃത്തവും ചിത്രരചനയുമൊക്കെയായി അറുപതോളം ഷോർട് വിഡിയോകൾ തയാറാക്കി. മൂവരുടെയും വിശേഷങ്ങൾ കാണാൻ 600-ഓളം സബ്സ്ക്രൈബേഴ്സാണ് ഇപ്പോഴുള്ളത്. (Sreenavya's house is canvas)



Related items

News and Articles
News Local News