Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കോച്ചിങ് വേണ്ട, സ്വന്തമായി പഠിച്ചും   ഐ.എ.എസ് നേടാം; അനുഭവം പങ്കുവെച്ച്   ഐ.എ.എസ്സുകാരി

കോച്ചിങ് വേണ്ട, സ്വന്തമായി പഠിച്ചും ഐ.എ.എസ് നേടാം; അനുഭവം പങ്കുവെച്ച് ഐ.എ.എസ്സുകാരി

പേരുകേട്ട കോച്ചിങ് സെന്ററില്‍ നല്ല ഫീസ് കൊടുത്ത് പഠിച്ചാല്‍ മാത്രമേ സിവില്‍ സര്‍വീസസ് പരീക്ഷ പാസാകുവെന്ന് പറയുന്നവരോട് ഗന്ധര്‍വ റാത്തോറിന് ചിലത് പറയാനുണ്ട്. ഒരു കോച്ചിങ്ങിനും പോകാതെ 2015-ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 93-ാം റാങ്ക് നേടിയ സ്വന്തം കഥ. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ കോമേഴ്സില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴാണ് സിവില്‍ സര്‍വീസസെന്ന സ്വപ്നം ഗന്ധര്‍വയുടെ മനസ്സില്‍ മുളപൊട്ടിയത്. തന്റെ വ്യക്തിത്വത്തിന് യോജിച്ച മേഖലയാണതെന്ന ബോധ്യം ആത്മവിശ്വാസവും നല്‍കി. അങ്ങനെ പഠനമാരംഭിക്കാനുള്ള തയ്യാറെടുപ്പുകളായി. വെറുമൊരു ജോലി എന്നതിന് പുറമേ നന്നായി ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന പ്രൊഫഷന്‍ തിരഞ്ഞെടുക്കാനുള്ള ആഗ്രഹമാണ് തന്നെ സിവില്‍ സര്‍വീസിനോട് അടുപ്പിച്ചതെന്ന് അവര്‍ പറയുന്നു. (Success story of Gandharva Rathore IAS, UPSC civil services )

ഏതെങ്കിലുമൊരു പരിശീലന കേന്ദ്രത്തില്‍ ചേരാതെ സ്വന്തമായി പഠിക്കാനുള്ള തീരുമാനമാണ് ഗന്ധര്‍വയെടുത്തത്. അതിനായി കോച്ചിങ് ക്ലാസ്സുകളില്‍ പോയിരുന്ന സുഹൃത്തുക്കളുടെ സഹായം തേടി. അവരില്‍ നിന്ന് സിലബസ്, 

പഠനരീതി, തുടങ്ങിയ വിവരങ്ങള്‍ മനസ്സിലാക്കി. ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്ന നോട്ടുകളും പുസ്തകങ്ങളും ഉപയോഗിച്ച് സ്വന്തമായി പഠനം തുടങ്ങി. പി.ജി പഠിക്കുന്നതിനിടെ ഒരു കോച്ചിങ് സെന്ററില്‍ ചേര്‍ന്നെങ്കിലും പിന്നീടത് അവസാനിപ്പിച്ച് സ്വയംപഠനം തുടര്‍ന്നു. കോച്ചിങ് ക്ലാസ്സ്, ഹോസ്റ്റല്‍ ഫീസ് തുടങ്ങിയ ചിലവുകള്‍ വഹിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് കൂടിയാണ് സ്വയം പഠനത്തിലേക്ക് തിരിഞ്ഞതെന്ന് അവര്‍ പറയുന്നു.

സിലബസ് അറിയണം

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ സിലബസ്സിനെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ഒറ്റനോട്ടത്തില്‍ ഏറെ കട്ടിയായി തോന്നുമെങ്കിലും പഠിച്ച് തുടങ്ങിയാല്‍ അത് വഴുങ്ങും. സിലബസ് മനസ്സിലാക്കിക്കഴിഞ്ഞാല്‍ അടുത്തതായി 
വേണ്ടത് അടിസ്ഥാന വിവരങ്ങള്‍ മനസ്സിലാക്കുകയാണ്. അതിനായി എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്താം. സിവില്‍ സര്‍വീസ് പരീക്ഷാസഹായി എന്ന പേരില്‍ നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അവ തിരഞ്ഞെടുക്കുമ്പോള്‍ നല്ല ശ്രദ്ധവേണം.

സിവില്‍ സര്‍വീസസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതല്‍ മെയിന്‍ പരീക്ഷയുടെ ഉത്തരങ്ങള്‍ എഴുതിപ്പഠിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നു. എഴുത്തിന്റെ വേഗത വര്‍ധിപ്പിക്കാനും എല്ലാചോദ്യങ്ങള്‍ക്കും എങ്ങനെ ഉത്തരമെഴുതണമെന്ന് പഠിക്കാനും അത് സഹായിച്ചുവെന്നാണ് ഗന്ധര്‍വയുടെ അഭിപ്രായം. 'ഒരു മണിക്കൂറിനുള്ളില്‍ അഞ്ചുമുതല്‍ ഏഴ് ചോദ്യങ്ങള്‍ക്ക് വരെ ആ സമയത്ത് ഉത്തരമെഴുതി പരിശീലിച്ചിരുന്നു. അതേ ചോദ്യങ്ങള്‍ക്ക് മറ്റുള്ളവര്‍ എഴുതിയ ഉത്തരങ്ങള്‍ പരിശോധിച്ചും  അതില്‍  നിന്ന് മികച്ച   പോയിന്റുകള്‍ കുറിച്ച് വെച്ചും പഠനം തുടര്‍ന്നു.




Related items