Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

"സുകൃതം" എന്ന ചലച്ചിത്രത്തിന് ഡിസംബർ 22 ന് 25 വയസ്സ്

"സുകൃതം" എന്ന ചലച്ചിത്രത്തിന് ഡിസംബർ 22 ന് 25 വയസ്സ്

മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർത്ത "സുകൃതം " എന്ന ചലച്ചിത്രം വെള്ളിത്തിരയിൽ എത്തിയിട്ട് ഡിസംബർ ഇരുപത്തിരണ്ടാം തീയതി കാൽ നൂറ്റാണ്ട് . എം ടി വാസുദേവൻ നായരുടെ എഴുതി , ഹരികുമാർ സംവിധാനം ചെയ്തു, അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച് , മമ്മൂക്ക ജീവൻ നൽകിയ ചിത്രമാണ് സുകൃതം . സുകൃതം കണ്ടിറങ്ങിയ പ്രേക്ഷകരുടെ കണ്പീലിയിൽ ഒരു തുള്ളി കണ്ണുനീർ തങ്ങി നിന്നിട്ടുണ്ടാവും. അത്രയധികം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ആയിരുന്നു സുകൃതം . കാൻസർ ബാധിച്ചു മരണത്തെ വരവേൽക്കാൻ തയ്യാറായി നിൽക്കുന്ന ഒരു കോളേജ് അധ്യാപകൻ , അപ്രതീക്ഷിതമായി തന്നെ തേടി വന്ന ഡോക്ടറുടെ ചികിത്സായിൽ സുഖം പ്രാപിച്ചു , ജീവിതത്തിലേക്ക് മടങ്ങി വന്നപ്പോൾ , എല്ലാവരും തന്നിൽ നിന്ന് അകന്നു എന്ന് മനസിലാക്കി , മരണത്തിലേക്ക് സ്വയം നടന്നു നീങ്ങുന്ന ചെറുപ്പക്കാരൻ. ഇന്നും ചിത്രത്തിന്റെ അവസാന ഭാഗം മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു .നിരവധി അവാർഡുകൾ തേടിയെത്തിയ ഒരു ചിത്രം കൂടിയാണ് സുകൃതം . 1995 ലെ , മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സുകൃതത്തിനായിരുന്നു . കടലിന്നഗാധമാം നീലിമയിൽ എന്ന് തുടങ്ങുന്ന മനോഹര ഗാനം , ഇന്നും മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് .ഈ ചിത്രത്തിൽ അഭിനയിച്ച പലരും നമ്മെ വിട്ടു പോയിരിക്കുന്നു. ആ പുണ്യാത്മാക്കളുടെ പാവന സ്മരണയിൽ , സുകൃതത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ .

Celebrating 25 years of Malayalam Movie Sukrutham on December 22nd 2019



Related items

News and Articles
News Local News