Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പൂര പെരുമയിൽ ത്രിശ്ശൂർ ; ഇന്ന് ആഘോഷപ്പൂരം

പൂര പെരുമയിൽ ത്രിശ്ശൂർ ; ഇന്ന് ആഘോഷപ്പൂരം

ഇത് പൂരവിളംബരമോ, അതോ തെക്കോട്ടിറക്കമോ! കുടമാറ്റത്തിന്റെ തെക്കോട്ടിറക്കത്തിനു ഗോപുരനടയിൽ കാണുന്ന അതേ ജനസാഗരം; അതേ കാത്തു നിൽപ്. അതേ ആരവം. പാണ്ടിമേളത്തിന്റെ ആഘോഷം. ഒരു നൊടി; ആരും സംശയിച്ചു പോകും പൂരവിളംബരമോ അതോ തെക്കോട്ടിറക്കമോ? പന്ത്രണ്ടേകാൽ! പൂമാലകൾ കർട്ടനിട്ടപോലെ അലങ്കരിച്ച ഗോപുരകവാടത്തിലെ അഴികൾക്കുള്ളിൽ ആദ്യം തിളങ്ങിയത് ഒരു നെറ്റിപ്പട്ടത്തിന്റെ മിന്നൽക്കാഴ്ച. ആ സ്വർണത്തിളക്കത്തിന്റെ ഒളി കണ്ടമാത്രയിൽ തന്നെ ജനക്കൂട്ടം ആർത്തു വിളിച്ചു. ഗോപുരവാതിൽ തുറന്നപ്പോൾ സ്വർണ നെറ്റിപ്പട്ടത്തിനു മീതേ ഭഗവതിയുടെ കോലം.ആലവട്ടം പോലെ ഇളകിയാടുന്ന ആനച്ചെവി. പിന്നെ നീളൻ തുമ്പി. നെയ്തലക്കാവിലമ്മയുടെ കോലമേന്തി ഗജവീരൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുരനടയുടെ വാതിൽ മെല്ലെ തുറന്നു. പൂരപ്രേമികൾ ആനന്ദ ലഹരിയിലായി. പറകൾ അതിരിട്ട പാതയ്ക്കു നടുവിൽ നിന്ന് ഗജരാജൻ തുമ്പി ഉയർത്തി അഭിവാദ്യം ചെയ്തു. പൂരപ്രേമികൾ പൂക്കൾ വാരിവിതറിക്കൊണ്ടേയിരുന്നു. ഈ വരവേൽപ്പിനിടയിലൂടെ നെയ്തലക്കാവിലമ്മ ഗജവീരന്റെ പുറത്ത് പൂര മൈതാനത്തേയ്ക്കിറങ്ങി വന്നു. എല്ലാത്തിനും സാക്ഷിയായി തെക്കേ ഗോപുരത്തിനു മുകളിൽ വടക്കുന്നാഥൻ‌! (Thrissur pooram 2022)



Related items

News and Articles
News Local News