Copyright © 2026 Citymapia.com. All Rights Reserved

വാലന്റൈന്സ് വീക്കില് ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നാണ് പങ്കാളിയുമായി ഒരു യാത്ര. സ്നേഹിക്കുന്നവർ തമ്മിൽ ഒരു പ്രണയ യാത്ര അത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഉള്ളിലുള്ള പ്രണയം തുറന്നു പറയുകയും പ്രൊപ്പോസ് ചെയ്യുകയുമൊക്കെ ചെയ്താല് അടുത്തത് പങ്കാളിക്ക് സമ്മാനം വാങ്ങിക്കൊടുക്കലാണ്. അതു കഴിഞ്ഞ് പരസ്പരം മനസു തുറക്കാനുള്ള സന്ദര്ഭമാണ്. ആലിംഗനം ചെയ്യുന്നതു പോലെ പരസ്പരം സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല ഒരു അവസരമാണ് അവരുമായി സ്വകാര്യനിമിഷങ്ങൾ പങ്കു വക്കുന്നത്.. പങ്കാളിയുമൊത്ത് സ്വകാര്യ നിമിഷങ്ങള് പങ്കുവെക്കാൻ പറ്റിയ ചില സ്ഥലങ്ങള് നോക്കാം.
മാലിദ്വീപ്
തീരെ ബഹളമില്ലാത്ത സ്ഥലത്ത് പങ്കാളിയുമായി സ്വസ്ഥമായി സമയം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ്. കടല്ത്തിലയുടെ ശബ്ദത്തിന്റെ താളത്തിനൊത്ത് പങ്കാളിയുമായി നിങ്ങളുടെ സന്തോഷ നിമിഷങ്ങള് പങ്കുവെക്കാം. വെള്ള നിറത്തിലുള്ള മണലും തെളിഞ്ഞ കടലും മരങ്ങളുമൊക്കെ ചേര്ന്ന് ശരിക്കും റൊമാന്റിക് ഡെസ്റ്റിനേഷനായി മാറാന്‍ മാലിദ്വീപിന് കഴിയും. ഇവിടത്തെ റിസോര്‍ട്ടുകള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. സമയപരിധി നിശ്ചയിക്കാതെ പരസ്പരം മനസ്സുതുറക്കാന്‍ ഇതിലും മികച്ച ഒരു സ്ഥലം വേറെയുണ്ടാവില്ല. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളുമായി ഇവിടെ നിന്ന് മടങ്ങാം.
കാശ്മീര്
ഭൂമിയിലെ സ്വര്ഗം എന്ന വിശേഷണം ശരിവയ്ക്കുന്ന കശ്മീരും മികച്ച ഒരു റൊമാന്റിക് ഡെസ്റ്റിനേഷനാണ്. മഞ്ഞു പുതച്ച ഹിമാലയന്‍ മലനിരകളും താഴ്വരകളുമൊക്കെ എത്ര റൊമാന്റിക്കല്ലാത്തവരെപ്പോലും റൊമാന്റിക്കായി മാറ്റുന്നു. ശ്രീനഗറിലെ ദാല്‍ തടാകത്തിലെ ഹൗസ്ബോട്ട് ബുക്ക് ചെയ്ത് അവളുമൊത്ത് സമയം ചെലവഴിക്കാം. ദാല്‍ തടാകത്തില്‍ നിന്ന് കരയിലേക്കുള്ള കാഴ്ച്ച അതിമനോഹരമായിരിക്കും.
സാന്തോരിനി, ഗ്രീസ്
ഗ്രീസിലെ പ്രശസ്തമായ സാന്തോരിനി ദ്വീപും പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. റൊമാന്റിക്കായി പങ്കാളിയുമൊത്ത് സമയം ചെലവഴിക്കാന്‍ പറ്റിയ ഒരിടം. തൂവെള്ള നിറത്തിലുള്ള കടപ്പുറം മണലും തെളിഞ്ഞ നീലാകാശവും നീല നിറത്തിലുള്ള മിനാരങ്ങളുള്ള പള്ളികളും തിരക്ക് തീരെയില്ലാത്ത തെരുവോരങ്ങളും ഈ ദ്വീപിനെ കൂടുതല്‍ റൊമാന്റിക്കാക്കുന്നു. ലോക പ്രശസ്തമായ റൊമാന്റിക് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇന്ന് സാന്തോരിനി ദ്വീപ്.
പാരീസ്, ഫ്രാന്സ്
ഒരു പെയിന്റിങ്ങിനുള്ളിലേക്ക് നടന്നിറങ്ങുന്ന അനുഭൂതിയായിരിക്കും പാരീസ് സന്ദര്ശനം. എല്ലാം പിക്ചര്‍ പെര്ഫെക്ടാണിവിടെ. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും സ്മാരകങ്ങളുമൊക്കെ നിരവധിയുണ്ട്. കെട്ടിടങ്ങളുടെ വാസ്തുവിദ്യകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പങ്കാളിയുമൊത്ത് ധന്യമുഹൂര്‍ത്തങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ സ്ഥലം. ഈഫല്‍ ടവറും അതിനു മുകളില്‍ നിന്നുള്ള കാഴ്ച്ചയുമൊക്കെ നിങ്ങളെ റൊമാന്റിക്കാക്കും.
ബാലി, ഇന്തോനേഷ്യ
വളര്ന്നു വരുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്തോനേഷ്യയിലെ ബാലി ദ്വീപ്. തിരക്കുകളില്‍ നിന്നൊക്കെ മാറി സ്വസ്ഥമായി അവധിക്കാലം ആസ്വദിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ബാലി. സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷന്‍ കൂടിയാണിവിടം. പങ്കാളിയുമൊത്ത് റൊമാന്റിക്കാവാന്‍ ആഗ്രഹമുള്ളവര്‍ക്ക് ബാലി തെരഞ്ഞെടുക്കാം. ഇവിടത്തെ നീല നിറമുള്ള കടലും വെള്ള മണലുമൊക്കെ നിങ്ങളെ വശീകരിക്കും. നിരവധി റിസോര്‍ട്ടുകള്‍ ഇവിടെ ലഭ്യമാണ്.
സെവില്ലെ, സ്പെയിന്
സ്പെയിനിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ സെവില്ലെ പ്രധാനപ്പെട്ട ഒരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണ്. സെവില്ലെയെന്ന പുരാതന നഗരത്തിലൂടെയുള്ള നടത്തം മതി നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കാന്‍. വൈകുന്നേരങ്ങളില്‍ സെവില്ലെ നഗരത്തിലൂടെ നടന്ന് ഇവിടത്തെ സ്ട്രീറ്റ് ഫുഡ് രുചിച്ച് പങ്കാളിയുമായി സമയം ചെലവഴിക്കാം. വൈനും നുണഞ്ഞ് മെഴുകുതിരി വെളിച്ചത്തില്‍ അത്താഴം കഴിച്ച് പങ്കാളിക്ക് ഒരു ചുടുചുംബനം നല്കാം.
വിയെന്ന, ഓസ്ട്രിയ
ആകര്ഷകമായ കെട്ടിടങ്ങളു മികച്ച ഭക്ഷണവിഭവങ്ങള്‍ ലഭിക്കുന്ന കഫെകളും ഓസ്ട്രിയന്‍ യാത്രയെ കൂടുതല്‍ റൊമാന്റിക്കാക്കും. പ്രശസ്തമായ ഡാന്യൂബ് നദിക്കരയിലൂടെ വൈകുന്നേരം കൈകള്‍ കോര്‍ത്ത് നടക്കാം. റൊമാന്റിക്കല്ലാത്ത ഒരു സംഭവം പോലും ഇവിടെയില്ലെന്ന് തന്നെ പറയാം.
Click the below link to know more details about tours and travels in kottayam
https://www.citymapia.com/kottayam/top-packages-and-discounts
Traveling with your partner
BookNowWe use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.