Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ആന വണ്ടികൾക്ക് കൂട്ടായി ‘ഹരിയാന വണ്ടി’ വരുന്നു; ഇ– ബസിൽ ഇനി ഈസി യാത്ര

ആന വണ്ടികൾക്ക് കൂട്ടായി ‘ഹരിയാന വണ്ടി’ വരുന്നു; ഇ– ബസിൽ ഇനി ഈസി യാത്ര

ആന വണ്ടികൾക്ക് കൂട്ടായി ‘ഹരിയാന വണ്ടി’ വരുന്നു. തിരുവനന്തപുരം നഗരവാസികൾക്ക് ഹരിയാനയിൽ നിന്നുമെത്തുന്ന ഇലക്ട്രിക് ബസുകളിലിരുന്ന് ഇനി നഗരം ചുറ്റാം, കാഴ്ചകൾ ആസ്വദിക്കാം. ലണ്ടൻ മോഡലിൽ നഗരത്തിൽ കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച സിറ്റി സർക്കുലർ സർവീസിൽ പങ്കാളിയാക്കാൻ 50 ഇലക്ട്രിക് ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. 5 ബസുകൾ രണ്ടു ദിവസസത്തിനുള്ളിൽ തലസ്ഥാനത്തെത്തും. ബസുകൾ ഹരിയാനയിൽ നിന്നു പുറപ്പെട്ടു. ഇൗ മാസം 30 ന് അകം 10 ബസുകൾ കൂടി‍യെത്തും. മറ്റുള്ളവ അടുത്ത മാസം. ഹരിയാനയിലെ പാം ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും 50 ഇലക്ട്രിക് ബസുകളാണ് 56 കോടി രൂപ മുടക്കി വാങ്ങുന്നത്. ഒരു ബസിന് 92.43 ലക്ഷം രൂപയാണു വില. ബസുകൾക്കു മാത്രമായി ആകെ 47.50 കോടി രൂപയാണ് ചെലവാകുന്നത്. വാർഷിക അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് ഉൾപ്പെടെയാണ് ഇത്. ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കാനും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാനും, ഇതിനു പുറമേ 10 കോടി രൂപ കൂടി മാറ്റി വച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്നാണു ബസുകൾ വാങ്ങാൻ തുക അനുവദിക്കുന്നത്. കെഎസ്ആർടിസി സ്വിഫ്റ്റി‍നാണ് ബസുകളുടെ ചു‍മതല. സിറ്റി സർക്കുലർ സർവീസ് ലാഭത്തിലാക്കുന്ന‍തിനാണ് ഇലക്ട്രിക് ബസി‍ലേക്കുള്ള ചുവടു മാറ്റം. (KSRTC Starting E- Bus services)



Related items

News and Articles
News Local News