Copyright © 2026 Citymapia.com. All Rights Reserved

( KSRTC bus service has been reduced during peak hours on Balaramapuram-Poovar route) സമയത്തിന് സ്കൂളിലെത്താൻ സൗജന്യ യാത്ര അനുവദിച്ച പെട്ടി ഓട്ടോ ഡ്രൈവർക്കെതിരെ മോട്ടർ വാഹന വകുപ്പ് കടുത്ത നടപടിയെടുത്തതിന്റെ പ്രതിഷേധം അടങ്ങുന്നതിനു മുൻപ് കെഎസ്ആർടിസിക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷാകർത്താക്കൾ രംഗത്തെത്തി. ഈ മേഖലയിൽ സർവീസ് നടത്തുന്ന മറ്റു വാഹനങ്ങൾക്ക് ലാഭം കൊയ്യാനാണ് തിരക്കേറിയ സമയങ്ങളിൽ ബാലരാമപുരം–പൂവാർ റൂട്ടിൽ ബസ് സർവീസ് കുറച്ചിരിക്കുന്നതെന്നാണ് ആരോപണം.ഇതു വെളിപ്പെടുത്തുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ ഈ പിടിപ്പുകേടു കാരണം ഒട്ടേറെ വിദ്യാർഥികൾക്ക് കൃത്യസമയത്ത് ക്ലാസിലും തിരികെ വീട്ടിലും എത്താൻ കഴിയുന്നില്ലെന്നാണ് പരാതി. ബസ് കിട്ടാത്തതു കാരണം പലരും രാവിലെ വീടുകളിലേക്ക് മടങ്ങുന്ന സ്ഥിതിയുമുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരമില്ലെങ്കിൽ റോഡ് തടയൽ ഉൾപ്പെടെ നടത്തുമെന്ന് രക്ഷിതാക്കൾ പറയുന്നു.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.