Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ആരോഗ്യത്തിന് ഗുണകരം; മാംസത്തിന് പ്രകൃതിദത്ത ബദലുമായി മലയാളിയുടെ ഫുഡ് സ്റ്റാര്‍ട്ട് അപ്‌

ആരോഗ്യത്തിന് ഗുണകരം; മാംസത്തിന് പ്രകൃതിദത്ത ബദലുമായി മലയാളിയുടെ ഫുഡ് സ്റ്റാര്‍ട്ട് അപ്‌

യു.എസിലും യൂറോപ്പിലും മാംസാഹാരപ്രിയര്‍ ആരോഗ്യബോധത്തോടെ സസ്യാഹാരത്തിലേക്ക് നീങ്ങുന്ന പ്രവണത കൂടിയതോടെ മാംസത്തിന് പ്രകൃതിദത്ത ബദലുമായി സ്വീഡനില്‍ ഒരു മലയാളി സ്റ്റാര്‍ട്ടപ്പ്. ചേര്‍ത്തല കുത്തിയതോട് സ്വദേശി രാംകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള 'മൈക്കോറീന' (mycorena.com) എന്ന ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പാണ് ആരോഗ്യത്തിന് ഗുണകരമായ 'വെജിറ്റേറിയന്‍ മാംസം' വികസിപ്പിക്കുന്നത്. Story Highlights:- Malayalee's food start-up with a natural alternative to meat

2017-ല്‍ തുടങ്ങിയ ഈ സ്റ്റാര്‍ട്ടപ്പ് ഇതിനോടകം നേടിയത് 3.50 കോടി യൂറോയുടെ മൂലധന ഫണ്ടിങ് ആണ്. അതായത്, ഏതാണ്ട് 300 കോടി രൂപ. ഇതില്‍ 200 കോടി രൂപയും 'സീരീസ് എ ഫണ്ടിങ് റൗണ്ടി'ലൂടെ കഴിഞ്ഞമാസമാണ് നേടിയത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഒരു ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പ് നേടുന്ന ഏറ്റവും ഉയര്‍ന്ന ഉയര്‍ന്ന ഫണ്ടിങ്ങാണിത്.

ഒരുതരം കൂണുകളില്‍ നിന്നാണ് ഇറച്ചിക്ക് സമാനമായ 'വെജിറ്റേറിയന്‍ പ്രോട്ടീന്‍' കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഇത് വന്‍തോതില്‍ വാണിജ്യവത്കരിക്കാനാണ് പുതുതായി സമാഹരിച്ച തുക വിനിയോഗിക്കുകയെന്ന് 'മൈക്കോറീന'യുടെ സ്ഥാപകനും സി.ഇ.ഒ.യുമായ രാംകുമാര്‍ നായര്‍ പറഞ്ഞു.



Related items