Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വേനൽകാലത്തു കൂളാകാം  - വേന്തൻകയം.

വേനൽകാലത്തു കൂളാകാം - വേന്തൻകയം.

വേന്തൻകയത്തിന്റെ ആഴങ്ങളിൽ അവർ നീന്തിത്തുടിക്കും. പിന്നെ വേനൽ ഒരുക്കിയ നദീമധ്യത്തിലെ മൈതാനത്ത് നനഞ്ഞ പടി പന്തുകളിക്കും. ദേഹത്തെ വെള്ളത്തുള്ളികൾ വിയർപ്പിനു വഴിമാറുമ്പോൾ വീണ്ടും കയത്തിലേക്കു കൂപ്പു കുത്തും. ഗ്രാമാതുരത്വത്തിലേക്ക് ആരെയും കൊണ്ടുപോകുന്ന കാഴ്ചകളുടെ തട്ടകമാണ് ഇടകടത്തി വേന്തൻകയവും പരിസരങ്ങളും. സമ്പൂർണ നീന്തൽ സ്വായത്ത ഗ്രാമമെന്നും വിളിക്കാം! 5നും 20നും ഇടയ്ക്കു പ്രായമുള്ള കുട്ടികൾ വെള്ളത്തിൽ കാട്ടുന്ന അഭ്യാസങ്ങളുടെ സ്ഥിരം രംഗഭൂമിയാണു പമ്പയാറ്റിലെ എരുമേലി ഇടകടത്തി വേന്തൻകയം. വൈകുന്നേരങ്ങളും അവധി ദിനങ്ങളും അവർ മണിക്കൂറുകളോളം കയത്തിലും ചുറ്റുവട്ടങ്ങളിലും തിമർത്തു നീന്തും.പാറപ്പുറത്തു നിന്നു കയത്തിലേക്ക് എടുത്തുചാടും. ചിലപ്പോൾ പല കരണം മറിഞ്ഞാണു ചാട്ടം. ഈ ഗ്രാമത്തിൽ നീന്തൽ അറിയാത്തവരില്ല. മൂന്നോ നാലോ വയസ്സാകുമ്പോൾത്തന്നെ മുതിർന്നവർ പഠിപ്പിച്ചു കൊടുക്കും. ഇടകടത്തിയിലെ കുട്ടികളുടെ നീന്തൽ വൈദഗ്ധ്യം തിരിച്ചറിഞ്ഞ തൊട്ടുത്തുള്ള സെന്റ് മേരീസ് ഹൈസ്കൂൾ അവർക്കു ശാസ്ത്രീയ പരിശീലനം കൊടുക്കാറുണ്ട്.



Related items

News and Articles
News Local News