Copyright © 2026 Citymapia.com. All Rights Reserved

കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ സുവർണബിന്ദു. ചരിത്രവും പ്രകൃതിഭംഗിയും പച്ചമനുഷ്യരുടെ ജീവിതവും ഒത്തുചേർന്നു തുടിക്കുന്ന വൈപ്പിൻ. വിനോദസഞ്ചാര വികസനത്തിൽ ഗോവയെ വെല്ലാനുള്ള വിഭവങ്ങൾ. സാധ്യതകളുടെ നിലവറ. സർക്കാരൊന്നു മനസ്സുവച്ചാൽ മതി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മതി. നിക്ഷേപകർ വരും, അറബിക്കടലോരത്തെ ടൂറിസം തലസ്ഥാനമായി വൈപ്പിൻ മാറും. കൊച്ചി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികളിൽ വൈപ്പിൻ മണ്ഡലത്തിന് അർഹമായ പ്രാമുഖ്യം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണ പക്ഷേ അനിവാര്യം.
ചെറായി ഉൾപ്പെടെയുള്ള ബീച്ചുകളിലെ കുറവുകൾ നികത്തണം. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. സഞ്ചാരികൾ ഉഴുതുമറിക്കാത്ത ബീച്ചുകൾ വേറേയുമുണ്ടു വൈപ്പിനിൽ. അവയുടെ സാധ്യതകളും ഉപയോഗപ്പെടുത്തണം.വൈപ്പിൻ മണ്ഡലത്തിൽ തീരസംരക്ഷണത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ ബീച്ചുകൾക്ക് അനുഗ്രഹമാവുമെന്നാണു സൂചന. കടൽക്ഷോഭത്തെത്തുടർന്നുള്ള തീരനഷ്ടം ഒഴിവാക്കാൻ പുലിമുട്ട് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്.അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ മറ്റു ബീച്ചുകളും ചെറായിയുടെ ചെറുപതിപ്പുകളായി മാറും.
പുതുവൈപ്പ് കേന്ദ്രീകരിച്ച് ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്ത്യ ഗ്രേറ്റ് അക്വാ പാർക്ക് എത്രയും വേഗം യാഥാർഥ്യമാക്കേണ്ടതുണ്ട്. വലിയൊരു വാതിലാണ് ഇതോടെ വൈപ്പിനിലേക്കു തുറക്കുക. ദശകങ്ങളായി പുതുവൈപ്പ് കടപ്പുറത്തേക്ക് സന്ദർശകരെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ലൈറ്റ് ഹൗസിന്റെ സാധ്യതകളും അപാരമാണ്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.