Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മാലിന്യപുഴയായി ചിറ്റാർപുഴ

മാലിന്യപുഴയായി ചിറ്റാർപുഴ

വേനൽക്കാലം ആരംഭിച്ചതോടെ ഒഴുക്ക് കുറഞ്ഞ ചിറ്റാർപ്പുഴ മാലിന്യ പുഴയായി മാറുന്നു . മാലിന്യങ്ങൾ കെട്ടിക്കിടന്ന് , വെള്ളത്തിന്റെ നിറം മാറുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു . ചിറ്റാർ പുനർജനിയുടെ ഭാഗമായി , പുഴയുടെ പല ഭാഗങ്ങളും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കിയെങ്കിലും , പുഴയുടെ താഴോട്ടുള്ള ഭാഗങ്ങൾ വൃത്തിയാക്കിയിരുന്നില്ല. അതിനാൽ തന്നെ , മറ്റു ഭാഗങ്ങളിൽ നിന്ന് മാലിന്യം ഒഴുകി എത്തി ഇവിടെ കെട്ടി നിൽക്കുന്നു. മാലിന്യം പുഴയിൽ നിക്ഷേപിക്കാതിരിക്കാൻ പഞ്ചായത്ത് , പുഴയുടെ പല ഭാഗങ്ങളിലായി വേലി സ്ഥാപിച്ചെങ്കിലും ഫലം കാണുന്നില്ല. മാലിന്യങ്ങൾ അറിയുന്നവർ പിന്നെയും അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ചിറ്റാർപ്പുഴയിലെ വെള്ളം, കുടിവെള്ള പദ്ധതികൾക്കടക്കം ഉപയോഗിക്കുന്നുണ്ടെങ്കിലും, പുഴയുടെ ഈ ദാരുണ അവസ്ഥക്ക് നേരെ ആരോഗ്യവകുപ്പും കണ്ണടക്കുന്നു.

Chittarpuzha is becoming more polluted as water flow is getting reduced due to hot climate



Related items