Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വരൾച്ച രൂക്ഷം; തോടുകളിലെ തടയണകൾ നാശത്തിൽ

വരൾച്ച രൂക്ഷം; തോടുകളിലെ തടയണകൾ നാശത്തിൽ

വരൾച്ചക്കാലത്തെ ജലക്ഷാമം പരിഹരിക്കാൻ ജലസംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട സമയത്തും വെള്ളം പാഴാകുന്നതു തടയാൻ സംവിധാനമില്ല. നാട്ടിലെ തോടുകളിലും പുഴകളിലുമുള്ള തടയണകളിൽ പലതും തുറന്നുകിടക്കുന്നു. മിക്കതിനും ചീപ്പില്ല. മണ്ണും ചെളിയുമടിഞ്ഞു തുള്ളി വെള്ളം സംഭരിക്കാനാവാത്തവയും ഒട്ടേറെ. കടമാൻതോട്, കന്നാരംപുഴ, മുദ്ദള്ളിതോട്, അമ്പത് വയൽ തോട്, പാക്കംതോട്,വേലിയമ്പം തോട് എന്നിങ്ങനെ നാട്ടിലെ എല്ലാ തോടുകളിലും വിവിധ വകുപ്പുകളുടെ ഫണ്ടിൽ നിർമിച്ചത് ഒട്ടേറെ തടയണകളാണ്.

ഉൽപാദന മേഖലയിൽ ഫണ്ട്മുടക്കുന്നതിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകളും കോടികൾ മുടക്കി തടയണകൾ നി‍ർമിച്ചു. ജലവിഭവ വകുപ്പിന്റെ തടയണകളും വേറെ. തൊഴിലുറപ്പ് പദ്ധതിയില്‍ നേരത്തെ തടയണകളിലെ ചെളിയും മണലും നീക്കം ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ ആ പ്രവര്‍ത്തിയുമില്ല. തടയണകളിലെ ചീര്‍പ്പുകള്‍ നശിച്ചുപോയി. ഉപഭോക്താക്കള്‍ കൃത്യമായി ഉപയോഗിക്കാത്തതും ഇവയുടെ നാശത്തിനിടയായി. തോടുകളിലെ നീരൊഴുക്ക് വേഗത്തില്‍ കുറയുന്നു. കന്നാരംപുഴയുടെ മേല്‍ഭാഗത്ത് തോട് വരണ്ടു. ജില്ലയിലെ മിക്ക തോടുകളിലെയും വെള്ളം കബനി വഴി കര്‍ണാടകയിലെത്തുന്നു.

നാട്ടിന്‍പുറങ്ങളിലെ തോടുകളില്‍ തടയണ നിര്‍മിച്ചാല്‍ പരിസരങ്ങളിലെല്ലാം ജലാംശം നിലനില്‍ക്കും കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴാതെ നില്‍ക്കും. നാട്ടുകാര്‍ക്കു കുളിക്കാനും അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും അത്യാവശ്യം കൃഷി നനയ്ക്കാനും ഈ ജലമുപയോഗിക്കാനാവും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു തോടുകളില്‍ തടയണ നിര്‍മിക്കേണ്ടത്. മണ്ണുവെട്ടിയിട്ടും മണല്‍ചാക്ക് നിരത്തിയും തോടുകളില്‍ ഇടവിട്ട് തടയണ നിര്‍മിച്ചു ജലംസംഭരിച്ചാല്‍ പ്രദേശമാകെ ജലലഭ്യത ഉറപ്പാക്കാനാവും. സന്നദ്ധ സംഘടനകളും സാശ്രയ സംഘങ്ങളും ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം വേനല്‍ ആരംഭത്തില്‍ തടയണകള്‍ നിര്‍മിക്കുന്ന പതിവുണ്ടായിരുന്നു.



Related items