Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്ന് ലോക വന്യജീവി ദിനം - Wild animals never kill for sport

ഇന്ന് ലോക വന്യജീവി ദിനം - Wild animals never kill for sport

ഈ വർഷവും കൂടി ലോക വന്യജീവിദിനം കടന്നുപോകുമ്പോള്‍ മൃഗങ്ങള്‍ക്കെതിരേ വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍, വനശീകരണം, ചൂഷണങ്ങള്‍ എന്നിവ കൂടിവരികയാണെന്നും പത്തു വര്‍ഷം കഴിയുമ്പോള്‍ പല ജീവിവര്‍ഗങ്ങളും ഇല്ലാതാവുമെന്നും ഐക്യരാഷ്ട്രസഭയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2013ലാണ് വന്യജീവജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കാനായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി വന്യജീവി ദിനം ആചരിച്ചു തുടങ്ങിയത്. കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രെയ്ഡ് ഇന്‍ എന്‍ഡെയ്ന്‍ജേര്‍ഡ് സ്പീസിസ് ഓഫ് വൈല്‍ഡ് ഫോണ ആന്‍ഡ് ഫ്‌ളോറയും ഐക്യരാഷ്ട്രസഭയും സംയുക്തമായാണ് ലോകവന്യജീവി ദിനം ആചരിക്കാന്‍ തീരുമാനമെടുത്തത്.

ഇപ്പോള്‍ ബംഗാള്‍ കടുവ, ഒറാങ് ഉട്ടാന്‍, ധ്രുവക്കരടി, പടിഞ്ഞാറന്‍ ഗൊറില്ല, തിമിംഗലം, ആഫ്രിക്കന്‍ സിംഹം, ഭീമന്‍ ആമ, ചിമ്പാന്‍സി, ജിറാഫ്, ഹിപ്പോപ്പൊട്ടാമസ്, ആഫ്രിക്കന്‍ കാട്ടുനായ്, കാണ്ടാമൃഗം, ചീറ്റപ്പുലി, ആഫ്രിക്കന്‍ ആന എന്നീ ഇനങ്ങള്‍ വേഗത്തില്‍ അപ്രത്യക്ഷമാകുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ ദിവസവും 150-200 എണ്ണം ഇല്ലാതാകുന്നു.
ജീവികളുടെ ആവാസവ്യവസ്ഥ ഇല്ലാതാകുന്നതും വേട്ടയാടലും കാടുകള്‍ വെട്ടിവെളുപ്പിക്കലും കാട്ടുതീയുമൊക്കെയാണ് ഇവയുടെ വംശം ഇത്രപെട്ടെന്ന് കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആമസോണ്‍ കാടുകള്‍ കഴിഞ്ഞ ജനുവരിക്കും ഓഗസ്റ്റിനും ഇടയിലുണ്ടായ തീപിടിത്തങ്ങളില്‍ മാത്രം 18,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കത്തിനശിച്ചിരുന്നു. മക്കാവു തത്തകള്‍, റ്റാപ്പീറുകള്‍, ടൂക്കാന്‍ പക്ഷികള്‍, ചിലന്തിക്കുരങ്ങുകള്‍, കപ്പൂച്ചിന്‍ കുരങ്ങുകള്‍, ചാണകവണ്ടുകള്‍, മൊണാര്‍ക്ക് ശലഭങ്ങള്‍, മരത്തവളകള്‍, അനാക്കോണ്ടകള്‍ തുടങ്ങിയ ജീവികള്‍ക്കു നാശംവിതച്ചാണ് ആമസോണ്‍ കാടുകളില്‍ അഗ്നി ആളിക്കത്തിയത്.

ഇന്ത്യൻ വന്യ മൃഗങ്ങൾ - എം എസ് ജോയ് INDIAN VANYA MRIGANGAL - M S JOY

BookNow


Related items

News and Articles
News Local News