Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഈ വനിതാ ദിനത്തിൽ പലരും ഓർക്കാത്ത പദ്മശ്രീ അവാർഡ് കിട്ടിയ കോട്ടയംകാരി - മൂഴിക്കൽ പങ്കജാക്ഷിയമ്മ

ഈ വനിതാ ദിനത്തിൽ പലരും ഓർക്കാത്ത പദ്മശ്രീ അവാർഡ് കിട്ടിയ കോട്ടയംകാരി - മൂഴിക്കൽ പങ്കജാക്ഷിയമ്മ

പാലത്തടിയിൽ കൊത്തിയെടുത്ത ഭാരമേറിയ കളിപ്പാവകൾ മേൽചുണ്ടിന്മേൽ ഉറപ്പിച്ചു പാട്ടിന്റെ താളത്തിനൊത്തു ചലിപ്പിക്കണമെങ്കിൽ ഏറെനാളത്തെ പരിശ്ശീലനവും നല്ല ഏകാഗ്രതയും വേണം തന്നെ വേണം.നമ്മുടെ കോട്ടയം ജില്ലയിൽ ഉഴവൂരിനടുത്തു മോനിപ്പള്ളി ഗ്രാമത്തിൽ മൂഴിക്കൽ പങ്കജാക്ഷിയമ്മ ഇങ്ങനെ കൊത്തിയെടുത്തത് പദ്മശ്രീ പുരസ്ക്കാരം ആണ്. അന്യം നിന്നു പോകുന്ന നോക്കുവിദ്യ പാവക്കളി എന്ന അത്യപൂർവ കലാരൂപത്തിന്റെ അവസാന കണ്ണികളിൽ ഒരാളാണ് ഉഴവൂർ മോനിപ്പള്ളി ഗ്രാമത്തിൽ താമസിക്കുന്ന ഈ എൺപത്തിമൂന്നുകാരി. പാവക്കളിയിലൂടെ പത്മശ്രീപുരസ്‌കാരം പങ്കജാക്ഷിയമ്മയെ തേടിയെത്തുമ്പോൾ അംഗീകരിക്കപ്പെടുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേരളത്തിന്റെ തനത് സംസ്‌കാരമാണ്. ഈ വനിതാദിനത്തിൽ നമ്മുക്ക് ഓർക്കാം പങ്കജാക്ഷിയമ്മയെ

മേൽച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള കമ്പിൽ പാവകളെ നിയന്ത്രിച്ച് നിറുത്തി പാട്ടിനും തുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്നതാണ് വേലപ്പണിക്കർ എന്ന വിഭാഗത്തിന്റെ പാരമ്പര്യകലാരൂപമായ നോക്കുവിദ്യ പാവക്കളി. പതിനൊന്നാം വയസിൽ തന്നെ നോക്കുവിദ്യപാവക്കൂത്ത് പഠിച്ച പങ്കജാക്ഷിയമ്മ വിവാഹശേഷം, ഭർത്താവ് എഴുതി നൽകിയ പാട്ടുകൾ ഈണമിട്ടാണ് ഇത് അവതരിപ്പിച്ചിരുന്നത്. 

ഫോക്‌ലോർ അക്കാഡമിയുടെ ഫെലോഷിപ്പ് നേടിയ പങ്കജാക്ഷിയമ്മ ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിൽ പോയി നോക്കുവിദ്യപാവക്കളി ചെയ്തിട്ടുണ്ട്. ഓർമ്മക്കുറവും, ആരോഗ്യപ്രശ്‌നങ്ങളും മൂലം ഏഴു വർഷം മുൻപ് സജീവ വേദികളിൽ നിന്നു വിരമിച്ചിരുന്നു. പ്രധാനമായും മഹാഭാരതത്തിൽ നിന്നുള്ള കഥകൾ ചെയ്യുന്ന നോക്കുവിദ്യയിൽ രണ്ടു തിരിയിട്ട നിലവിളക്ക് എടുത്ത് കളി തുടങ്ങും. പിന്നീട്, പാവക്കൂത്തിന്റെ അംഗചലനങ്ങളോടെ കഥ അവതരിപ്പിക്കും. ആയുർവേദവും നാട്ടുവൈദ്യവും സ്വായത്തമാക്കിയിട്ടുണ്ട് പങ്കജാക്ഷിയമ്മ.

പക്ഷേ അവാർഡ് ജേതാവായിട്ടും ഒരു വിഷമം ഇപ്പോളും പങ്കജാക്ഷിയമ്മക്ക് ഉണ്ട്, നോക്കുവിദ്യ പാവകളിക്കായി ജീവിതം സമർപ്പിച്ച് ഒടുവിൽ അർഹതയുടെ അംഗീകാര നിറവിലെത്തിയ പങ്കജാക്ഷിയമ്മയുടെ വീട്ടിലേയ്ക്കുള്ളത് ഒരാൾക്ക് നടക്കാൻ പറ്റുന്ന ഇടവഴി മാത്രമാണ്. ശാരീരിക അവശതകൾ മൂലം വീടിന് പുറത്തിറങ്ങാനും തിരികെയെത്താനും ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ് പങ്കജാക്ഷി. വഴി ലഭിക്കണമെന്ന ആവശ്യവുമായി നിരവധി തവണ സമീപിച്ചിട്ടും അധികൃതർ അപേക്ഷകൾ ഗൗനിച്ചില്ല. പുരസ്‌കാര നേട്ടത്തിനിടയിലും തന്നെ അഭിനന്ദിക്കാൻ എത്തുന്നവരോട് ഈയൊരു ആവശ്യമാണ് പത്മശ്രീ ജേതാവിന് പറയാനുള്ളത്.

മൂഴിക്കൽ പങ്കജാക്ഷിയമ്മ

LearnMore


Related items

News and Articles
News Local News